Monday 28 November 2011

atour to mysore

ഞാന്‍ ഒരിക്കല്‍ നടത്തിയ ഒരു മൈസൂര്‍ യാത്ര
    മൈസൂര്‍ പാലസ് ആയിരുന്നു ലക്‌ഷ്യം
        പ്രവേശന കവാടം മുതലേ എന്നെ മറ്റേതോ ലോകത്തേക്ക് അത്  കോണ്ടു പോയി 
         വലിയ സുരക്ഷകളായിരുന്നു അവിടെ
     എല്ലാം കഴിഞ്ഞ് അകത്തേക്ക് പ്രവേശിക്കനോരുങ്ങിയപ്പോള്‍  മനസ്സില്‍ അത്ര മോശമല്ലത്തൊരു ചിത്രം സൂക്ഷിച്ചിരുന്നു .............
അകത്തു കടന്നു ആദ്യം തന്നെ ഹാള്‍ ആയിരുന്നു ദൃശ്യം
         രാജഭരണ കാലത്ത് രാജകീയ നൃത്തങ്ങളും ഗാനാലാപനങ്ങളും മറ്റു ആവശ്യ അനാവശ്യ ലഹരികളും
  കണ്ട്‌ ഇപ്പോള്‍ നമ്മുടെ മുമ്പില്‍ അത്ഭുതം തീര്‍ത്ത്  നില്‍ക്കുന്ന ആ ഹാളിന്‍റെ മേല്‍കൂരയില്‍ തൂങ്ങി നിന്ന്
വിസ്മയം നല്‍കുന്ന ചിത്ര വിളക്കുകള്‍ ഹാളിനു പ്രത്യേക ഭംഗി നല്‍കുന്നു 

           ഹാളിന്‍റെ അരികിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി മുകളിലേക്ക് പോയി
                          തൂണുകള്‍ വരി വരിയായി നല്‍കിയ വരവേല്‍പ്പ് എന്നിലെ ആസ്വാദകയെ അങ്ങേയറ്റം സംതൃപ്തയാക്കി ............  



 മുകളില്‍ നിന്ന് തന്നെ മറ്റൊരു ഭാഗം എന്നെയാകര്‍ഷിച്ചു
     പണ്ട് ഇന്ത്യയില്‍ നിലനിന്ന അനവകാശചട്ടങ്ങള്‍ സ്ത്രീകളെ പൊതുവായ എല്ലാ സംഭവങ്ങളില്‍ നിന്നും
അകറ്റിയിരുന്നു .
താഴെ നടക്കുന്ന പ്രധാന പെട്ട ചര്‍ച്ചകളില്‍ കാണി യാകാന്‍ അവര്‍ക്കവകാശമുണ്ടായിരുന്നു.
അതിനു താഴെ നിന്ന് നോക്കുന്ന ഒരു ആളും കനത്ത വിധത്തില്‍ വിദഗ്ദ്ധമായി പണിത ഒരുതട്ടില്‍ സ്ത്രീകള്‍ നില്‍ക്കും



 ആ ഭാഗവും വളരെ മനോഹരമായിരുന്നു


             ചുറ്റും ഉണ്ടായിരുന്ന എല്ലാ പണികളും കൈപണിയായിരുന്നു എന്നതാണ് പ്രധാന ആകര്‍ഷണം .......

 പോയ വഴികളില്‍ സ്ഥാപിച്ച ചിത്രങ്ങളും ചുമര്‍ പടങ്ങളും ആസ്വാദനത്തോടൊപ്പം ചരിത്രത്തെ പറ്റിയുള്ള  വ്യക്തമായ  ചിത്രം കൂടി നല്‍കുന്നതായിരുന്നു













 . ശേഷം ഞങ്ങള്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ കയറി രാജധികാരത്തിന്റെ ചുവ മാറാത്ത പടവാളുകളും ആഭരണങ്ങളും ഉപകരണങ്ങളും ശില്പങ്ങളും   ആയിരുന്നു അവിടെ ഞങ്ങളെ കാത്തിരുന്നത്..........

   

മ്യൂസിയം ചെന്ന് അവസാനിച്ചത്‌ അമ്പലകവാടം പോലെ ഒരു ഭാഗത്തായിരുന്നു  

  
 ഈ കാഴ്ചകള്‍ക്ക് ഞാന്‍ സാക്ഷിയായപ്പോള്‍ ചരിത്രമുറങ്ങുന്ന മണ്ണില്‍ കാലുകുത്താനുള്ള  ഭാഗ്യം ലഭിച്ച എന്റെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന ഓര്‍മകളില്‍ ആധ്യപട്ടികയില്‍ തീര്‍ച്ചയായും ഈ അനുഭവം ഉണ്ടായിരിക്കും

No comments:

Post a Comment